തൊടുപുഴ: തട്ടക്കുഴ കൊല്ലപ്പുഴ ദേവീക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവവും ദേവീഭാഗവത നവാഹയജ്ഞവും ആരംഭിച്ചു. ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി,​ യജ്ഞാചര്യനാണ്. തിരുവല്ല മംഗലത്ത് ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരി യജ്ഞഗോതാവും,​ അരുൺ പാലമറ്റം,​ രതീഷ് മുഹമ്മ,​ ജിതേഷ് പാക്കോട് എന്നിവർ യജ്ഞ പൗരാണികരുമാണ്. ഇന്ന് രാവിലെ ഗണപതിഹോമം,​ ഗ്രന്ഥപൂജ, ദേവീഭാഗവത പാരായണം,​ പാർവ്വതീസ്വയംവര ഘോഷയാത്ര,​ ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,​ വൈകിട്ട് സർവ്വൈശ്വര്യ പൂജ,​ 16ന് പതിവ് ചടങ്ങുകൾ,​ വൈകിട്ട് നാരങ്ങാവിളക്ക്,​ ദീപാരാധന,​ സമൂഹ പ്രാർത്ഥന,​ 17ന് പതിവ് ചടങ്ങുകൾ,​ 18ന് രാവിലെ പതിവ് പൂജകൾ,​ വിശേഷാൽ വഴിപാട്,​ കലം കരിക്കൽ,​ 11ന് ആയില്യം പൂജ,​ കളമെഴുത്തും പാട്ട്,​ 11ന് മുടിയേറ്റ്,​ 19ന് രാവിലെ അഭിഷേകം,​ ഉച്ചയ്ക്ക് ഒന്നിന് മകം തൊഴൽ,​ വൈകിട്ട് വിശേഷാൽ ദീപാരാധന,​ എട്ടിന് ഭക്തിഗാനമേള,​ 20ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 5.30ന് തിരുവാഭരണം ചാർത്തി ദർശനം,​ ഒമ്പതിന് കുംഭകുടം താലപ്പൊലി ഘോഷയാത്ര,​ തട്ടക്കുഴ ശ്രീ മഹാദേവ ശാസ്താ ക്ഷേത്രത്തിൽ നിന്നും പാഞ്ചരിമേളം,​ ശിങ്കാരിമേളം,​ പമ്പമേളം,​ മഹാലക്ഷ്മി കാവടി,​ പൂക്കാവടി, ഭദ്രകാളി നൃത്തം, പരിചമുട്ടുകളി​ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ചേരും. 11.30ന് കുഭകൂടം താലപ്പൊലി അഭിഷേകം,​ 12ന് പകൽപ്പൂരം,​ മഹാപൂരം ഊട്ട്,​ വൈകിട്ട് വിശേഷാൽ ദീപാരാധന,​ എട്ടിന് കുംഭകർണൻ ബാലെ,​ 21ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് വിശേഷാൽ ദീപാരാധന,​ കളമെഴുത്തുംപാട്ട്,​ കളം തൊഴൽ,​ ഉത്രം ഇടി,​ 12ന് ഗരുഡൻതൂക്കം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.