മടക്കത്താനം: കാപ്പ് വാണർകാവ് ദേവീ ക്ഷേത്രത്തിൽ പൂരോത്ര മഹോത്സവത്തിന് തുടക്കമായി. 22 ന് സമാപിക്കും. ഇന്ന് രാവിലെ ആറിന് ഉഷപൂജ,​ വിശേഷാൽ പൂജകൾ,​ ശ്രീഭൂതബലി,​ പന്തീരടി പൂജ,​ പഞ്ചഗവ്യം പഞ്ചകം,​ ഇരുപത്തഞ്ച് കലശം,​ ചതുർശുദ്ധി,​ ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ സ്പെഷ്യൽ ചെണ്ടമേളം,​ 7.30 ന് തന്ത്രിമുഖ്യൻ വേഴപ്പറമ്പിൽ കൃഷ്ണൻ ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്,​ 16 ന് രാവിലെ ആറിന് പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ 17 ന് രാവിലെ പതിവ്പൂജകൾ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ അത്താഴപൂജ,​ ശ്രീഭൂതബലി,​ 18 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ വിശേഷാൽ പഞ്ചവാദ്യം,​ അത്താഴപൂജ,​ ശ്രീഭൂതബലി,​ 7.30 മുതൽ കീബോർ‌ഡ് ഫ്യൂഷൻ,​ 8.30 ന് നൃത്തസന്ധ്യ,​ ഒമ്പതിന് നാടൻപാട്ടുകളും ദൃശ്യാവിഷ്കാരവും,​ 19 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ 7.30 മുതൽ നൃത്തനൃത്യങ്ങൾ,​ നാടോടിനൃത്തം,​ഒമ്പതിന് നാടകം,​ 20 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ ഒമ്പതിന് എതിരേൽപ്പ്,​ 10 ന് തിയ്യാട്ട്,​ 12 ന് ഗരുഢൻതൂക്കം,​ 21 ന് രാവിലെ പതിവ് പൂജകൾ,​ 9.30 ന് കുംഭകൂടം​ താലപ്പൊലി നിറ (തലമറ്റം ക്ഷേത്രസന്നിധിയിൽ)​,​ 10 ന് കുംഭകൂടം താലപ്പൊലി ഘോഷയാത്ര,​ 12 ന് കുംഭകുട അഭിഷേകം,​ കലംകരിക്കൽ,​ മഹാപ്രസാദ സദ്യ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ 8.30 ന് വലിയ തീയ്യാട്ട്,​ ഒമ്പതിന് ഉത്രം ഇടി,​ 22 ന് രാവിലെ പതിവ് പൂജകൾ,​ ഒമ്പതിന് തൃക്കൊടിയിറക്ക്,​ 9.30ന് ആറാട്ട് എഴുന്നള്ളത്ത്,​ 10 ന് ആറാട്ട്,​ ആറാട്ട് പൂജ,​ ആറാട്ട് വരവ്,​ 10.30 ന് തിരുമുമ്പിൽ പറവയ്പ്പ്,​ വലിയ കാണിക്ക,​ ഇരുപത്തിയഞ്ച് കലശാഭിഷേകം,​ ഉച്ചപൂജ,​ ആറാട്ട് കഞ്ഞി.