ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിൽ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സ് ഇന്നും നാളെയും യൂണിയൻ ആഡിറ്റോറിയത്തിൽ നടത്തുമെന്ന് സെകട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെയാണ് ക്ലാസുകൾ. പ്രായപൂർത്തിയായ യുവതീ - യുവാക്കൾക്ക് പങ്കെടുക്കാം. നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതലുള്ള മീറ്റിംഗിൽ കോഴ്‌സിൽ പങ്കെടുക്കുന്ന യുവതീ യുവാക്കളുടെ മാതാപിതാക്കൾ പങ്കെടുക്കണമെന്നും സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7907 208 212, 9946751005.