തൊടുപുഴ: മാർച്ച് മാസത്തിൽ നഗരത്തിലെ റോഡുകളെല്ലാം ടാർ ചെയ്യുമ്പോഴും ഒരു റോഡിനോടു മാത്രം അവഗണനയെന്ന് പരാതി. മൗണ്ട് സീനായി റോഡാണ് തകർന്ന് കിടന്നിട്ടും അധികൃതർ തിരിഞ്ഞ് നോക്കാത്തത്. പൊതുമരാമത്തു വകുപ്പിന്റെ റോഡായതിനാൽ തങ്ങൾ നിസഹായരാണെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ജനങ്ങൾ പരാതിയുമായി പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറാകണമെന്ന് വാഹനഡ്രൈവർമാരും കാൽനടയാത്രക്കാരും ആവശ്യപ്പെട്ടു.