ചെറുതോണി: കാർഷിക മേഖലയിൽ വോട്ട് ചോദിച്ച് ജോയ്സ് ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഹൈറേഞ്ചിന്റെ തലസ്ഥാന നഗരിയായ കട്ടപ്പനയിൽ ആരംഭിച്ച് ജില്ലാ ആസ്ഥാനത്ത് എത്തി സമീപ പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇടുക്കി അസംബ്ലി മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനം നടന്നത്. രാവിലെ 7.30ന് പുളിയന്മലയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് കടമാക്കുഴി തോട്ടം കേന്ദ്രത്തിലെത്തി. തുടർന്ന്‌ ഐ.ടി.ഐജംഗ്ഷൻ, ഇരുപതേക്കർ, വള്ളക്കടവ്, കുന്തളംപാറ, പാറക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. കട്ടപ്പന ടൗണിൽ തൊഴിലാളികളെയും വ്യാപാരികളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കാൽവരിമൗണ്ട്, ഇടുക്കി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ചെറുതോണിയിൽ നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വനിതാ പാർലമെന്റിലും പങ്കെടുത്തു.