തൊടുപുഴ: ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് എൻ.ഡി.എ പ്രവർത്തനം ആരംഭിച്ചു. ഏഴു നിയമസഭ മണ്ഡലത്തിലെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ സംയോജകരുടെ യോഗം തൊടുപുഴയിൽ ചേർന്നു. പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് വിവിധ കൺവീനർമാരെ തീരുമാനിച്ചു. മഹിളാ വിഭാഗം- സ്മിത കെ.ആർ, യവജന വിഭാഗം- ഗോകുൽ ഗോപിനാഥ്, ന്യൂനപക്ഷ വിഭാഗം- ജോർജ്ജ് മാത്യു, സാമുദായികം- പി.പി. സജീവ്, സ്ഥാനാർത്ഥി പര്യടനം- കെ.എസ്. അജി, ഓഫീസ് ചുമതല- എം.എൻ. ജയചന്ദ്രൻ, ഓഫീസ് സെക്രട്ടറി- വേണുഗോപാൽ എൻ, സാമ്പത്തിക വിഭാഗം- ജെ. ജയകുമാർ, പ്രചരണം- ശ്രീനഗരി രാജൻ, പി.പി. സാനു, കുടുംബയോഗം- സിബി വർഗീസ്, പൊതുയോഗം- ഷാജി നെല്ലിപ്പറമ്പൻ, മീഡിയ- കെ.ആർ. സുനിൽ കുമാർ, സോഷ്യൽ മീഡിയ- സജിൻ, കേന്ദ്രപദ്ധതി- തുളസീധരൻ പിള്ള, പെർമിഷൻ- ബി. വിജയകുമാർ, തമിൾ ഭാഷ- ഡോ. ഫ്ളോറ സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു. തൊടുപുഴ ഗായത്രി ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് മാർഗ നിർദേശം നൽകി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ, കൺവീനർ പി.എ. വേലുക്കുട്ടൻ, കെ.എസ്. അജി, ഷാജി നെല്ലിപ്പറമ്പൻ എന്നിവർ സംസാരിച്ചു.