വെള്ളത്തൂവൽ: വെള്ളത്തൂവൽ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ ദുരിതത്തിലായി. നിരവധി വർഷങ്ങളായി ഇവിടെ സ്ഥിരമായി ഉണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയതാണ് ദുരിതത്തിന് കാരണം. ഇവിടെ ഉണ്ടായിരുന്ന ഡോക്ടറുടെ മികച്ച സേവനവും മറ്റു സൗകര്യങ്ങളും രോഗികൾക്ക് വലിയ അനുഗ്രഹമായിരുന്നു. അതിനാൽ ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്. എന്നാൽ ഡോക്ടർ സ്ഥലം മാറി പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പകരം സംവിധാനം ഉണ്ടാക്കാൻ അധികാരികൾ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.