തൊടുപുഴ: കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് 50 കോടി ജനങ്ങൾക്ക് ആശ്വാസനടപടികൾ കൈക്കൊണ്ട നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രവർത്തയോഗം വിലയിരുത്തി. രാജ്യത്തെ ഭൂരിപക്ഷം വോട്ടർമാരും മോദി ഭരണത്തെ ഇഷ്ടപ്പെടുന്നവരാണ്. ഇടുക്കി മണ്ഡലത്തിൽ പാർട്ടിക്കുണ്ടായ ഉണർവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ കരുത്താകും. ജില്ലാ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച പാനലിലെ ആര് സ്ഥാനാർത്ഥിയായാലും വിജയം സുനിശ്ചിതമാണെന്നും യോഗം വിലയിരുത്തി. തൊടുപുഴ സിസിലിയ ആഡിറ്റോറിയത്തിൽ ചേർന്ന യോഗം ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ സ്വതന്ത്രചുമതലയുള്ള ഡയറക്ടർ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ഡി. രമേശ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. തൊടുപുഴ മണ്ഡലം പ്രസിഡന്റ് വി. ജയേഷ് സ്വാഗതവും ജില്ല ജനറൽസെക്രട്ടറി രാജേന്ദ്രലാൽ ദത്ത് നന്ദിയും പറഞ്ഞു.
ദേവികുളം മണ്ഡലം കമ്മിറ്റി
അടിമാലി: ബി.ഡി.ജെ.എസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. ജില്ലാ പ്രസിഡന്റ് പി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാർത്ഥേശൻ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിഭരണം വീണ്ടുംവരണമെന്ന മുദ്രാാക്യത്തിന് കലവറയില്ലാത്ത പിന്തുണയാണ് ലഭിക്കുന്നതെന്നും ഇത് ദേശിയ ജനാധിപത്യ സംഖ്യത്തിന് വലിയനേട്ടമുണ്ടാക്കുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് കാവളായിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം സുനു രാമകൃഷ്ണൻ, സന്തോഷ് തോപ്പിൽ, സന്തോഷ് മാധവൻ എന്നിവർ പ്രസംഗിച്ചു. ആർ. ബാബു സ്വാഗതവും സി.എച്ച്. ജയേഷ് നന്ദിയും പറഞ്ഞു.
തൊടുപുഴ മണ്ഡലം കമ്മിറ്റി
തൊടുപുഴ: ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് തൊടുപുഴ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും നഗരസഭയിലും കമ്മിറ്റികൾ സുസജ്ജമാക്കാൻ തൊടുപുഴയിൽ ചേർന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ചെറായിക്കൽ ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി. ജയേഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അശോക് കുമാർ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് സുരേഷ് വണ്ണപ്പുറം നന്ദിയും പറഞ്ഞു.