ഇടുക്കി: വൈ.എം.സി.എ കേരള റീജിയന്റെ നേതൃത്വത്തിൽ ഇടുക്കി സബ് റീജിയൻ, നെടുംകണ്ടം എന്നിവരുടെ ആതിഥേയത്വത്തിൽ ഇന്ന് നേതൃത്വ ശില്പശാല നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് നെടുംകണ്ടം റോട്ടറി ക്ലബ്ബ് ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യും. സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയൺ (കേരള റീജിയൺ) ചെയർപേഴ്സൻ കുമാരി കുര്യാസ് അദ്ധ്യക്ഷത വഹിക്കും. വൈ.എം.സി.എ മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ട്രഷറർ പ്രൊഫ. ഡോ. രാജൻ ജോർജ് പണിക്കർ, സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സീനിയർ സെക്രട്ടറി കെ.പി ജോൺ എന്നിവർ ക്ലാസുകൾ നയിക്കും.