ഇടുക്കി: ലോക വദനാരോഗ്യ ദിനാചരണം ജില്ലാതല പരിപാടി 20ന് രാവിലെ 10 മുതൽ വണ്ടൻമേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ ഉദ്ഘാടനം ചെയ്യും. ഇടുക്കി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വർഗീസ് അദ്ധ്യക്ഷനായിരിക്കും. ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, ഡോ. സുഷമ പി.കെ, ആർ.സി.എച്ച് ഓഫീസർ ഡോ.ജോബിൻ, ഡോ. സെബാസ്റ്റ്യൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സി.ജെ. ജയിംസ്, ഐ.സി.ഡി.എസ് സി.ഡി.പി ഒ. രാധാമണി, വണ്ടൻമേട് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ടി. ആന്റണി എന്നിവർ സംസാരിക്കും. തുടർന്ന് ദന്ത സംരക്ഷണം കുട്ടികളിൽ എന്ന വിഷയത്തിൽ കരുണാപുരം സി.എച്ച്.സി ഡെന്റൽ സർജൻ ഡോ.സോണിയ സണ്ണി സെമിനാർ നയിക്കും. പല്ല് ബ്രഷ് ചെയ്യേണ്ട രീതി ജില്ലാ ആശുപത്രി ഡെന്റൽ ഹൈജീനിസ്റ്റ്‌ ടോണി വിവരിക്കും. തുടർന്ന് ദന്ത പരിശോധന, എക്സിബിഷൻ എന്നിവയുണ്ടാകും.