മണക്കാട്: നെല്ലിക്കാവ് ശ്രീദുർഗാഭഗവതി ക്ഷേത്രത്തിലെ മീനപ്പൂരമഹോത്സവം 18 മുതൽ 21 വരെ വിവിധ പരിപാടികളോടെ നടക്കും. 18ന് രാവിലെ എട്ടിന് മേൽശാന്തി ഹരീഷ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മൂലസ്ഥാനത്ത് വിളക്കുവയ്ക്കൽ, 8.30ന് പുതുക്കുളം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പപൂജ, വൈകിട്ട് 5.30ന് ഭജന, ഏഴ് മുതൽ തിരുവാതിരകളി (രാധാമാധവ തിരുവാതിരകളി സംഘം, തൊടുപുഴ), 8.30 മുതൽ ബാലെ (തുമ്പോലാർച്ച), 19ന് രാവിലെ 11ന് മകം തൊഴൽ, സോപാനസംഗീതം സുന്ദരേശ്വരൻ കോഴിപ്പിള്ളി, വൈകിട്ട് അഞ്ചിന് താലപ്പൊലിക്ക് പുറപ്പാട്, ആറിന് മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിൽ നിന്ന് കലാരൂപങ്ങളുടെയും വേഷങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ താലപ്പൊലിഘോഷയാത്ര, 7.45 ന് പൂമൂടൽ, എട്ട് മുതൽ നിത്യനിർമ്മല നയിക്കുന്ന ഭജൻ, ഒമ്പത് മുതൽ ആർ.എൽ.വി സുനിൽകുമാർ സംവിധാനം ചെയ്യുന്ന കുട്ടികളുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും. 20ന് രാവിലെ 8.30ന് മണക്കാട് മുല്ലയ്ക്കൽ ക്ഷേത്രത്തിൽ കുംഭകുട പൂജകൾ, ഒമ്പതിന് കുംഭകുട ഘോഷയാത്ര, 10.30ന് കുംഭകുട അഭിഷേകം, 11ന് പൂരം ഇടി, വൈകിട്ട് ഏഴ് മുതൽ മാതൃസമിതി നെല്ലിക്കാവ് നടത്തുന്ന തിരുവാതിര കളി, 8.30 മുതൽ മഴുവന്നൂർ ശ്രീഭദ്രാ മുടിയേറ്റ് സംഘത്തിന്റെ മുടിയേറ്റ്, 21ന് രാവിലെ ഏഴ് മുതൽ വിശേഷാൽ ഗണപതി ഹോമം, പൂജകൾ, വൈകിട്ട് 5.30 മുതൽ മാതൃസമിതി നെല്ലിക്കാവിന്റെ ഭജന, ഏഴ് മുതൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദേശഗുരുതി. എല്ലാ ദിവസവും രാവിലെ വിശേഷാൽ ഗണപതിഹോമം, പൂജകൾ, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് വിശേഷാൽ ദീപാരാധന, അത്താഴഊട്ട് എന്നിവ ഉണ്ടാകും.