വെള്ളിയാമറ്റം: സെന്റ് ജോസഫ് റോമൻ കത്തോലിക്ക ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേർച്ചയും നടന്നുവരികയാണ്. 19 ന് വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാൾ നടക്കും. അന്നേദിവസം രാവിലെ 9.45ന് വി. യൗസേപ്പിതാവിനോടുള്ള നൊവേന. തുടർന്ന് ആഘോഷമായ ദിവ്യബലി. ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് ഇടുക്കി വാഴത്തോപ്പ് ഹോളി ഫാമിലി ഇടവക വികാരി റവ. ഫാ. പയസ് കുടകശേരിയാണ്. നെടുങ്ങപ്ര സെന്റ് ജോസഫ് ഇടവക വികാരി റവ. ഫാ ആന്റണി വചന സന്ദേശം നൽകും.