അടിമാലി: ആൽപ്പാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തിരുവുത്സവം ഇന്ന് സമാപിക്കും. ബ്രഹ്മശ്രീ കുമരകം ഗോപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി കാലടി അനിക്കുട്ടൻ ചിന്താമണിയുടെയും കാലടി സുനീഷ് ശാന്തിയുടെയും കാർമ്മികത്വത്തിലാണ് തിരുവുത്സവം നടക്കുന്നത്. ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ദീപാരാധനയും അത്താഴ പൂജയും പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും നടന്നു. ഇന്ന് വൈകിട്ട് നൂറ് കണക്കിന് ഭക്തർ പങ്കെടുക്കുന്ന താലപ്പൊലി ഘോഷയാത്ര നടക്കും. സ്‌നേഹ ബാലൻ മൂവാറ്റുപുഴ നേതൃത്വം നൽകുന്ന ആത്മീയ പ്രഭാഷണത്തിന് ശേഷം നടക്കുന്ന മഹാഗുരുതിയോടെ ഉത്സവം സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന മഹാ പ്രസാദമൂട്ടിലും പന്തീരടി പൂജയിലും പഞ്ചവിംശതി കലശ പൂജയിലും നിരവധി വിശ്വാസികൾ പങ്കെടുക്കുമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ പ്രതീക്ഷ.