വണ്ടിപ്പെരിയാർ: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പശുമല സ്വദേശി ശിവനെയാണ് (30) വണ്ടിപ്പെരിയാർ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രിയിൽ ശിവൻ മദ്യപിച്ച് അവശനിലയിലായ സുഹൃത്തിനെ വീട്ടിൽ കൊണ്ടുവിട്ട ശേഷം വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിലാണ് ശിവനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.