obit-appachan
കലാമന്ദിർ അപ്പച്ചൻ

തൊടുപുഴ : സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ തെക്കേതേനംമാക്കൽ (അമ്മനത്തിൽ) ടി.ഒ. ചാക്കോ (കലാമന്ദിർ അപ്പച്ചൻ- 78) നിര്യാതനായി. ഭാര്യ: ഡോളി ചാക്കോ നെടിയശാല വാഴപ്പിള്ളിൽ കുടുംബാംഗം (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യു.പി സ്‌കൂൾ അരിക്കുഴ). മക്കൾ: മഞ്ജു ടോമി (യു.കെ), സിഞ്ജു ജോൺസൺ. മരുമക്കൾ: ടോമി തോമസ് വടക്കേക്കൂറ്റ് മണലുങ്കൽ (യു.കെ), ജോൺസൺ മാത്യു തോട്ടക്കര മൂന്നിലവ്. സംസ്‌കാരം 19ന് രാവിലെ 10ന് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ. തൊടുപുഴയിൽ വർഷങ്ങളോളം കലാമന്ദിർ എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു. പ്രതിമാസ നാടകങ്ങളും സംഘടിപ്പിച്ചിരുന്നു.