കുമളി: ഭരണഘടന നിലവിൽ വന്ന് 69 വർഷം കഴിഞ്ഞിട്ടും വിശ്വകർമ്മ സമൂഹത്തിന് സാമൂഹ്യനീതി, അവസരസമത്വം, ഭരണപങ്കാളിത്തം എന്നിവ ഉറപ്പാക്കാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞില്ലെന്ന് കേരള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് പറഞ്ഞു. കുമളിയിൽ നടന്ന വിശ്വകർമ്മ മഹിളാസമാജം താലൂക്ക് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വകർമ മഹിളാസമാജം രക്ഷാധികാരി അംബിക ശശി അദ്ധ്യക്ഷത വഹിച്ചു. മൈക്രോഫിനാൻസ് പദ്ധതി നടപ്പാക്കുന്നതിനും ഏപ്രിൽ 4, 5, 6 തീയതികളിൽ ബാലസഭ പരിശീലന കളരി സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ ട്രഷറർ സി.വി. ശശീന്ദ്രൻ, യൂണിയൻ പ്രസിഡന്റ് ഷീബ ജയൻ, സെക്രട്ടറി ഷേർലീ പീതാംബരൻ, എം എസ്. മോഹനൻ, രമ്യ, അമ്പിളി, ജയശ്രീ ചന്ദ്രൻ, വത്സല, ബിന്ദു സതീഷ് എന്നിവർ സംസാരിച്ചു.