അടിമാലി: നിർമ്മാണ മേഖലയിൽ അംശാദായം അടയ്ക്കുന്ന തൊഴിലാളികളുടെ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് ആർട്ടിസാൻസ് ആന്റ് പെയിന്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ആദായം അടയ്ക്കുന്നവർക്കും അല്ലാത്തവർക്കും ഇപ്പോൾ ഒരേ പെൻഷൻ തുകയാണ് നൽകുന്നത്. ഇത് ശരിയല്ല. നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ രണ്ടായിരം രൂപയായി ഉയർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അടിമാലി വ്യാപാരഭവനിൽ നടന്ന സമ്മേളനം ജോയിസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കോയാ അബാട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.ഐ. മാത്യു, ടി.എം. ഷെരീഫ്, കെ.കെ. തങ്കച്ചൻ, അസീസ് എം.ആദികാട്ട് കുളങ്ങര എന്നിവർ പ്രസംഗിച്ചു.