നെടുംകണ്ടം: വൈ.എം.സി.എ കേരള റീജിയന്റെ നേതൃത്വത്തിൽ വൈ.എം.സി.എ ഇടുക്കി സബ് റീജിയൻ, നെടുംകണ്ടം വൈ.എം.സി.എ എന്നിവരുടെ ആതിഥേയത്വത്തിൽ നേതൃത്വശില്പശാലയും അനുമോദനവും നടന്നു.
നെടുംകണ്ടം റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയൺ (കേരള റീജിയൺ) ചെയർപേഴ്സൻ കുമാരി കുര്യാസ് അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ മുൻ ദേശീയ അധ്യക്ഷൻ ഡോ. ലെബി ഫിലിപ്പ് മാത്യു സന്ദേശം നൽകി. സംസ്ഥാന ട്രഷറർ പ്രൊഫ. ഡോ. രാജൻ ജോർജ് പണിക്കർ, ട്രെയിനിംഗ് ആൻഡ് ലീഡർഷിപ്പ് കമ്മിറ്റി ചെയർമാൻ നവീൻ മാണി, മൂവ്‌മെന്റ് സ്‌ട്രെംഗ്തനിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഒ.വി ജോസഫ്, സീനിയർ സെക്രട്ടറി കെ.പി ജോൺ എന്നിവർ ക്ലാസ് നയിച്ചു. സബ് റീജിയൺ തലമത്സര വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. ഇടുക്കി സബ് റീജിയൻ ചെയർമാൻ അഡ്വ. സാജു വർഗീസ് എടപ്പാറ, ജനറൽ കൺവീനർ ബിജു മാത്യു മാന്തറയ്ക്കൽ, രാജകുമാരി പ്രൊജക്ട് ചെയർമാൻ പി.യു സ്‌കറിയ, നെടുംകണ്ടം വൈ.എം.സി.എ പ്രസിഡന്റ് സി.സി തോമസ്, സെക്രട്ടറി ജോബിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. എജ്യുക്കേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ്, പബ്ലിക് റിലേഷൻ ബോർഡ് ചെയർമാൻ സാബു പരപരാകത്ത്, സോഷ്യൽ സർവീസ് ബോർഡ് ജോയിന്റ് കൺവീനർ ആനി ജബ്ബരാജ്, സോഷ്യൽ സർവീസ് ബോർഡ് വൈസ് ചെയർമാൻ വർഗീസ് വെട്ടിയാങ്കൽ, മെഡിക്കൽ ബോർഡ് വൈസ് ചെയർമാൻ ഡോ. മേരി പൗലോസ്, ഹ്യുമൻ റിസോഴ്സ് ഡവലപ്‌മെന്റ് വൈസ് ചെയർമാൻ മാമ്മൻ ഈശോ, സംസ്ഥാന ഫിനാൻസ് കമ്മിറ്റിയംഗം ഡോ. എം.വി പൗലോസ് എന്നിവരെ ആദരിച്ചു.