അടിമാലി: എൽ.ഡി.എഫ് ദേവികുളം മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ അടിമാലിയിൽ നടന്നു. സി.പി.ഐ ദേശിയ കൗൺസിൽ അംഗം സി.എ. കുര്യൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജ് കൺവൻഷനിൽ പ്രവർത്തകരോട് വോട്ടഭ്യർത്ഥിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം മുമ്പോട്ട് വച്ച ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായതിന്റെ ചാരുതാർത്ഥ്യത്തിലാണ് വീണ്ടും ജനവിധി തേടുന്നതെന്ന് ജോയ്സ് ജോർജ്ജ് പറഞ്ഞു. ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതിനായുള്ള ദേവികുളം നിയോജക മണ്ഡല തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൺവൻഷനിൽ രൂപം നൽകി. സി.എ. ഏലിയാസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എസ്. രാജേന്ദ്രൻ എം.എൽ.എ, എം.എൻ. മോഹനൻ, കെ.വി. ശശി, പി.വി. അഗസ്റ്റ്യൻ, കെ.എ. ജലീൽ, അനിൽ കൂവപ്ലാക്കൽ, അലിയാർ മറ്റപ്പള്ളി എന്നിവർ പങ്കെടുത്തു.