കുട്ടിക്കാനം: ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ വിജയത്തിനുവേണ്ടി സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവരസാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ കെ.പി.സി.സി ഐടി സെൽ പീരുമേട് നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. കുട്ടിക്കാനം തേജസിൽ ചേർന്ന യോഗം ഐ.ടി സെൽ ജില്ലാ കോ- ഓർഡിനേറ്റർ നൈനാൻ സി. മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കോ-ഓർഡിനേറ്റർ ബെന്നറ്റ് രാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ. സിറിയക് തോമസ്, അബ്ദുൾ റഷീദ്, പി.കെ. ചന്ദ്രശേഖരൻ, ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാജഹാൻ മഠത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗണേശൻ, കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റ് വർഗീസ്, വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് ഉദയൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി ഉമ്മർ ഫാറൂഖ്, ഐ.ടി സെൽ മണ്ഡലം കോ- ഓഡിനേറ്റർമാർ ബൂത്ത് കോ- കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.