തൊടുപുഴ: സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികം വൻ ജനപങ്കാളിതത്തോടെ നടന്നു. ഫിറോസ് കുന്നംപറമ്പിൽ മുഖ്യാതിഥിയായിരുന്നു. സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് എം.എം. അൻസാരി അദ്ധ്യക്ഷനായ യോഗത്തിൽ രക്ഷാധികാരി ഡോ. ജോസ് ചാഴികാട്ട് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഇ.എസ്. ഷിയാസ് സ്വാഗതം ആശംസിച്ച പൊതുയോഗത്തിൽ കെ.പി.സി.സി എക്‌സിക്യുട്ടീവ് മെമ്പർ റോയി കെ പൗലോസ്, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സലിംകുമാർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അൻസാർ, കുമാരമംഗലം പഞ്ചായത്ത് മെമ്പറും സംഘാടക സമിതി കൺ വീനറുമായ നിസാർ പഴേരി, തൊടുപുഴ മർച്ചന്റ്സ് അസോസയേഷൻ വൈസ് പ്രസിഡന്റ് സാലി, പ്രസ്ക്ലബ് സെക്രട്ടറി എം.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. മങ്ങാട്ടുകവലയിൽ മിത്ര സ്‌കൂൾ ഒഫ് മെഡിക്കൽ സ്‌കർബിംഗ് എം.ഡി നിയാബ് അസീസ് താന്നിമൂട്ടിൽ സ്റ്റേജിൽ കയറി വന്ന് സൊസൈറ്റിക്ക് ഒരു ആംബുലൻസ് വാഗ്ദാനം ചെയ്തു. പാവങ്ങൾക്ക് സൗജന്യമായും അല്ലാത്തവരിൽ നിന്ന് ചെറിയ ചാർജ് വാങ്ങിയും ആംബുലൻസ് സർവീസ് നടത്തും. വൈസ് പ്രസിഡന്റ് ഷെമീർ കെ.എം നന്ദി പറഞ്ഞു. സെക്രട്ടറി ജോബി റപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് മൈലക്കൊമ്പ് മദർ & ചൈൾഡ് കുട്ടികൾ അവതരിപ്പിച്ച സർഗോൽസവം- 2019 മെഗാഷോ നടത്തി.