മൂലമറ്റം: വെള്ളം വറ്റിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിനുള്ളിൽ കുഴഞ്ഞുവീണ ആളെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു.

മൂലമറ്റം പനയ്ക്കൽ അപ്പുവാണ് എസ്ബിഐക്ക് സമീപമുള്ള വീട്ടിലെ കിണറിൽ ഓക്സിജൻ കിട്ടാതെ കുഴഞ്ഞുവീണത്. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. കിണർ വറ്റിച്ച് തീരാറായപ്പോഴാണ് ഇയാൾക്ക് അവശത അനുഭവപ്പെട്ടത്. മൂലമറ്റം അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി അപ്പുവിനെ കരയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ മാസ്റ്റർ ശശീന്ദ്രബാബു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.