തൊടുപുഴ: ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന ബാസ്‌കറ്റ്‌ബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ 1 മുതൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂൾ ഇൻഡോർ ബാസ്‌കറ്റ്‌ബോൾ സ്റ്റേഡിയത്തിൽ ആരംഭിയ്ക്കും. 5 മുതൽ 20 വയസ് വരെ പ്രായമുള്ള വിവിധ സ്‌കൂളുകളിലേയും കോളേജുകളിലേയും കളിക്കാർക്കും ബാസ്‌കറ്റ്‌ബോൾ അഭ്യസിയ്ക്കാൻ താത്പര്യമുള്ള നവാഗതർക്കും (ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും) പങ്കെടുക്കാം. ദിവസവും ഉച്ചകഴിഞ്ഞ് 2 മുതലാണ് പരിശീലനം. മികച്ച പരിശീലകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിനോടനുബന്ധിച്ച് സ്‌പോർട്സ് മെഡിസിൻ ക്ലിനിക്കുകൾ, ഫിറ്റ്‌നെസ് - കണ്ടീഷനിങ്ങ് ക്ലാസുകൾ, സ്‌പോർട്സ് നൂട്രീഷൻ ക്ലാസുകൾ, റഫറീസ് ക്ലിനിക്കുകൾ തുടങ്ങിയവയുമുണ്ട്. അന്തർ ദേശീയ-ദേശീയ-യൂണിവേഴ്സിറ്റി താരങ്ങളോടൊപ്പം ദിവസേന പരിശീലനം നടത്തുവാനുള്ള അവസരത്തോടൊപ്പം മൽസരങ്ങളും പ്രദർശനമൽസരങ്ങളും ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറിയുടെ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്ടർ ചെയ്യുകയും പ്രായം തെളിയിയ്ക്കുന്നതിനുള്ള രേഖകളും കളിയ്ക്കുന്നതിനുള്ള കിറ്റും സഹിതം ഏപ്രിൽ 1 ന് ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരുകയും ചെയ്യണം. മൊബൈൽ നമ്പർ: 9447366788