അടിമാലി : അടിമാലി തോണിപ്പാറ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനും പൈങ്കുനി ഉത്രം മഹോത്സവത്തിനും തുടക്കമായി. ടി.ആർ വിജയൻ ആചാരി തേവർമഠത്തിന്റെ കാർമ്മികത്വത്തിൽ കൊടിമരഘോഷയാത്രയും ഇന്നലെ കെ.കെ അനിരുദ്ധൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും നടന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും ക്ഷേത്രത്തിൽ അന്നദാനം വഴിപാട് നടക്കും. സമാപനദിവസമായ നാളെ ഉച്ചകഴിഞ്ഞ് 3ന് പകൽപ്പൂരം നടക്കും. ദീപാരാധനക്കും പുഷ്പാഭിഷേകത്തിനും ശേഷം കൊച്ചിൻ പാണ്ഡവാസിന്റെ നാടൻപാട്ട് ദൃശ്യാവിഷ്ക്കാരം അരങ്ങേറും. രാത്രി 12ന് വടക്കും പുറത്ത് വലിയഗുരുതിക്ക് ശേഷം കൊടിയിറങ്ങും.