ഇടുക്കി: അഡ്വ. ജോയ്സ് ജോർജ് ഇന്ന് ദേവികുളം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8 ന് അടിമാലിയിൽ നിന്നാണ് തുടക്കം. അടിമാലി, പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിൽ വോട്ടർമാരെ നേരിട്ട് കാണും. നാളെ കോതമംഗലം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7 ന് പൂയംകുട്ടിയിലെ വെള്ളാരംകുത്തിൽ നിന്നാരംഭിച്ച് കുട്ടമ്പുഴ, കീരംപാറ, വാരപ്പെട്ടി, പിണ്ടിമന, പല്ലാരിംഗലം, കവളങ്ങാട് പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലുംപര്യടനം നടത്തും.