പുതുച്ചിറക്കാവ്: പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിവസമായ ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30ന് വിശേഷാൽപൂജകൾ, 7.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 8.15ന് തറവട്ടം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, 9ന് കുംഭകുടം, താലപ്പൊലി ഘോഷയാത്ര, 11ന് കുംഭകുടം അഭിഷേകം, 12.30ന് മഹാപ്രദാസമൂട്ട്, വൈകിട്ട് 7ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, കളമെഴുത്തും പാട്ടും, പൂരം എതിരേൽപ്പ്, രാത്രി 8ന് നൃത്തം, 8.30ന് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ 51 കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം, 8.45ന് വിഷ്വൽ ഭക്തിഗാനമേള, 11ന് പഞ്ചവാദ്യം, 1ന് മുടിയേറ്റ്, നാളെ വിശേഷാൽ പൂജകൾക്കും വഴിപാടുകൾക്കും പുറമെ വൈകിട്ട് 7.30ന് പിന്നിൽതിരുവാതിര, രാത്രി 9.30ന് ഗാനമേള, 12.30 മുതൽ മുടിയേറ്റ്, 2ന് ഗരുഡൻ തൂക്കം തുടങ്ങിയ ചടങ്ങുകൾ നടക്കും.