തൊടുപുഴ: എൻ.സി.പി. ഇടുക്കി ജില്ലാഘടത്തിലെ ഭൂരിപക്ഷം നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻകുര്യാക്കോസിന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജില്ല ജനറൽ സെക്രട്ടറിയും എൽ.ഡി.എഫ്. ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ. ഷാജി തെങ്ങുംപിള്ളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എൻ.സി.പി. ദേശീയ സമിതി അംഗം കെ. കെ. ഷംസുദ്ദീൻ, ജില്ലാ ട്രഷറർ ബേബി വരിക്കമാക്കൽ, ജില്ലാ സെക്രട്ടറി ഹരികുമാർ തോപ്പിൽ എൻ.വൈ.സി. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസ്, വിവിധ പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാരായ എ. എം. മമ്മൂഞ്ഞ്, സലീം പീരുമേട്, തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല ബ്ലോക്ക് പ്രസിഡന്റുമാരും നൂറുകണക്കിന് പ്രവർത്തകരുമാണ് രാജിവച്ചത്.
രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന തിരിച്ചറിവാണ് എൻ.സി.പി. യിൽ നിന്നും രാജിവച്ച് ഇന്ത്യൻ നഷണൽ കോൺഗ്രസിൽ ചേരാൻ കാരണമെന്നും യൂ.ഡി.എഫ്. സ്ഥാനാർത്ഥിയായി അഡ്വ. ഡീൻ കൂര്യാക്കോസിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുമെന്നും നേതാക്കൾ അറിയിച്ചു.