മറയൂർ: പഴയ വീട് പൊളിക്കുന്നതിനിടെ കണ്ടെത്തിയ മരപ്പട്ടി കുഞ്ഞുങ്ങളെ വനം വകൂപ്പിന് കൈമാറി. മറയൂർ പുതച്ചിവയൽ ഭാഗത്തെ ചന്ദന സിനിമാസ് തീയേറ്റർ ഉടമ പി. വിജയന്റെ വീട്ടിൽ നിന്നാണ് രണ്ട് മരപ്പട്ടിക്കുഞ്ഞുങ്ങളെ നിർമ്മാണ തൊഴിലാളികൾക്ക് ലഭിച്ചത്. വിവരം അറിഞ്ഞെത്തിയ കെട്ടിടം ഉടമ ജീവികളെ ഉപദ്രവിക്കരുതെന്ന് തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയ ശേഷം മറയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻതന്നെ വനപാലകരെത്തി ഇവയെ ഏറ്റെടുത്ത് കൊണ്ടുപോയി.