കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനും പുളിയന്മല ശാഖയും സംയുക്തമായി മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ 24 ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 2 വരെ പാറക്കടവ് എസ്.എൻ. ആഡിറ്റോറിയത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും. വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നടത്തും. ആവശ്യമുള്ളവർക്ക് കണ്ണടയും ശസ്ത്രക്രിയയും സൗജന്യനിരക്കിൽ ലഭ്യമാകും.
24ന് രാവിലെ 8ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പുളിയന്മല ശാഖ പ്രസിഡന്റ് എം.വി. സുരേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യൂണിയൻ കൗൺസിലർ പി.എൻ.സത്യവാൻ, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, ശാഖ വൈസ് പ്രസിഡന്റ് കെ.ജി.ഓമനക്കുട്ടൻ, സന്ധ്യ അജി, ശ്രീജിത്ത് സോമൻ, അഖില സുരേഷ് എന്നിവർ പ്രസംഗിക്കും. ശാഖ സെക്രട്ടറി കെ.എൻ. സുരേന്ദ്രൻ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം പി.ബി. വിജയൻ നന്ദിയും പറയും. ക്യാമ്പ് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9961151152, 9447064745