മറയൂർ: തെരുവ് നായ് ശല്യം രൂക്ഷമായ അഞ്ചുനാട് മേഖലയിൽ നിരവധി പേർ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം മറയൂർ ടൗണിന് സമീപം രണ്ട് പേർക്കാണ് കടിയേറ്റത് മറയൂർ എസ് ബി ഐ ബ്രാഞ്ച് മാനേജർ അനൂപിനും മറയൂർ ജവഹർ നഗർ അംഗനവാടിയിലെ ജീവനക്കാരി ചിന്നമ്മ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരും മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടി.
നിരവധി തെരുവ് നായ്ക്കളാണ് മറയൂർ - കാന്തല്ലൂർ - കോവിൽക്കടവ് ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. ഇവയെ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം