ഇടുക്കി: യു.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം കൺവെൻഷൻ 23 ന് ഉച്ചകഴിഞ്ഞ് 3 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ഇന്ന് നെടുങ്കണ്ടം, കുമളി മേഖലകളിൽ സൗഹൃദസന്ദർശനം നടത്തും.
രാവിലെ 11ന് നെടുങ്കണ്ടത്ത് യു.ഡി.എഫ് ഉടുമ്പൻചോല നിയോജക മണ്ഡലം നേതൃസംഗമത്തിലും ഉച്ചകഴിഞ്ഞ് മൂന്നിന് കുമളിയിൽ യു.ഡി.എഫ് പീരുമേട് നിയോജക മണ്ഡലം നേതൃസംഗമത്തിലും ഡീൻ പങ്കെടുക്കും. 24ന് രാവിലെ 10ന് മൂന്നാർ, ഉച് കഴിഞ്ഞു രണ്ടിന് ഉടുമ്പഞ്ചോല,
25ന് ഉച്ച കഴിഞ്ഞു രണ്ടിനു ' കോതമംഗലം, നാലിന് മൂവാറ്റുപുഴ,
അഞ്ചിന് തൊടുപുഴ, 26ന് മൂന്നിന് പീരുമേട് നിയോജകമണ്ഡലം കൺവെൻഷനുകൾ നടക്കും.