അടിമാലി : ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ് ഇന്നലെ ദേവികുളം നിയോജക മണ്ഡലത്തിലെ അടിമാലി, പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി. പാതയോരങ്ങളിലും തൊഴിൽ ശാലകളിലും വ്യാപാര കേന്ദ്രങ്ങളിലും ജോയ്സ് ജോർജ് വോട്ടർമാരെ നേരിട്ട് സന്ദർശിച്ചു. വൈകിട്ട് അടിമാലി ടൗണിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകരുമായി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു.

ഇന്ന് കോതമംഗലം മണ്ഡലത്തിൽ

ഇടുക്കി: അഡ്വ: ജോയ്സ് ജോർജ് ഇന്ന് കോതമംഗലം മണ്ഡലത്തിലെ പര്യടനം ഇന്ന് രാവിലെ 7 ന് വെള്ളാരംകുത്തിൽ നിന്ന് ആരംഭിക്കും. പൂയംകുട്ടി, വടാട്ടുപാറ, കീരംപാറ, നെല്ലിക്കുഴി, പിണ്ടിമന, വാരപ്പെട്ടി, പല്ലാരിമംഗലം, കവളങ്ങാട്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
നാളെ രാവിലെ 8 ന് കല്ലൂർക്കാട് പഞ്ചായത്തിൽ നിന്നും മൂവാറ്റുപുഴയിലെ പര്യടനം ആരംഭിക്കും. കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം, പായിപ്ര, ആയവന, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ പര്യടനം നടത്തും. 23ന് ഇടുക്കിയിലും സ്ഥാനാർത്ഥി പര്യടനം നടത്തും.