ഇടുക്കി : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ പരാതി നൽകുന്നതിനായി സി വിജിൽ എന്ന ആപ്ലിക്കേഷൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കുന്നു. പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കുന്നതിന് നോഡൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ ജനറലിന്റെ നേതൃത്വത്തിൽ അഞ്ചംഗ ടീമിനെ ജില്ലാകളക്ടറേറ്റിൽ നിയോഗിച്ചു. മൊബൈൽ വഴി ലഭിക്കുന്ന പരാതികൾ 100 മിനിട്ടിനുള്ളിൽ പരിഹരിക്കും.