ഇടുക്കി: വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുമായി ഗവ. വി.എച്ച്.എച്ച്.എസ് മൂന്നാർ, ലിറ്റിൽഫ്ളവർ മൂന്നാർ, എച്ച്.എസ്.എസ് ദേവികുളം എന്നീ സ്‌കൂളുകളിലെ 5, 6, 7 ക്ലാസുകളിലെ കുട്ടികൾ ഇന്ന് സ്‌കൂളിൽ നിന്ന് മാതാപിതാക്കൾക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പോസ്റ്റ്കാർഡുകൾ എഴുതി അയക്കും. മൂന്നാർ, ദേവികുളം മേഖലയിലുള്ള ആയിരത്തോളം സ്‌കൂൾ കുട്ടികൾ പരിപാടിയിൽ പങ്കാളികളാകും. വൈകിട്ട് മൂന്നിനാണ് കത്തുകൾ അയക്കുന്നത്. മൂന്നാർ ലിറ്റിൽ ഫ്ളവർ സ്‌കൂളിൽ ദേവികുളം സബ്‌കളക്ടർ ഡോ. രേണുരാജ് വൈകിട്ട് 3.15ന് സന്ദർശിക്കും.