ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പ്ലാസ്റ്റിക്, പി.വി.സി ഫ്ളെക്സ് ബോർഡുകളും കൊടിതോരണങ്ങളും ഒഴിവാക്കണമെന്ന് ഹൈക്കോടതിയും ഇലക്ഷൻ കമ്മിഷനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശുചിത്വമിഷൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ഫ്ളെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഫ്ളെക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തരമായി ഇവ നീക്കം ചെയ്തില്ലെങ്കിൽ ഗുരുതരമായ കൃത്യവിലോപവും കോടതിയലക്ഷ്യവുമായി കണക്കാക്കി നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് മുന്നറിയിപ്പ് നൽകി.