മറയൂർ: മറയൂർ മുരുകൻ മലയിലെ ബാലമുരുകൻ ക്ഷേത്രത്തിൽ പങ്കുനി ഉത്ര ആഘോഷം വിപുലമായ പരിപാടികളോടുകൂടി നടന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് മറയൂർ ഗ്രാമത്തിൽ നിന്ന് സ്വാമിക്ക് തിരു കല്യാണം നടത്തി വിഗ്രഹങ്ങൾ മുരുകൻ മലയിൽ എത്തിച്ചു. വ്യാഴാഴ്ച രാവിലെ 7.30 ന് കോവിൽക്കടവ് ശ്രീ തെങ്കാശിനാഥൻ ക്ഷേത്രത്തിൽ നിന്ന് പാൽക്കുടം, കാവടി, തീർത്ഥക്കുടം എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു. എട്ടിന് ഗണപതിഹോമം, മാല മന്ത്ര ഹോമം 11.30 ന് പൂർണ്ണാ ഹൃതി, അഭിഷേകം, അർച്ചന 12.30ന് അന്നദാനം എന്നിവ നടന്നു. വർഷത്തിലൊരിക്കലാണ് ഇവിടെ ക്ഷേത്ര പൂജകൾ നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നടക്കം ആയിരകണക്കിന് ഭക്തജനങ്ങൾ ക്ഷേത്ര സന്ദർശനം നടത്തി.