ചെറുതോണി: അഡ്വ. ജോയ്സ് ജോർജിന് വോട്ട് അഭ്യർത്ഥിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 300 പ്രവർത്തകർ നാളെ തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ സിറ്റി കാമ്പയിൻ നടത്തും. സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന 50 പേരുവീതമുള്ള 6 സംഘങ്ങൾ വെള്ള വസ്ത്രവും വെള്ള ഗാന്ധിതൊപ്പിയുമണിഞ്ഞാണ് കാമ്പയിന് നടത്തുക. വൈകിട്ട് തൊടുപുഴ മിനിസിവിൽ സ്റ്റേഷനിൽ നിന്ന് പ്രകടനമായെത്തി ഗാന്ധിപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചനയോടെ കാമ്പയിൻ അവസാനിപ്പിക്കും.