ചെറുതോണി: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് ചെറുതോണിയിൽ പ്രവർത്തനം ആരംഭിച്ചു. ചെറുതോണി പെട്രോൾ പമ്പ് ജംഗ്ഷനിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.കെ. ശിവരാമൻ, സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, എൽ.ഡി.എഫ് നേതാക്കളായ ഡോ. കെ. രാജഗോപാൽ, അനിൽ കൂവപ്ലാക്കൽ, സി.വി. വർഗീസ്, പി.കെ. വിനോദ്, ജോണി ചെരിവുപറമ്പിൽ, പി.ബി. സബീഷ്, സി.എം. അസീസ് എന്നിവർ പങ്കെടുത്തു.