ഡീൻ കുര്യാക്കോസിന്റെ പാർലമെന്റ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ഡെവലപ്‌മെന്റ് അതോററ്റി ഗ്രൗണ്ടിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ, ജോസ്.കെ മാണി, എം.എൽ.എമാരായ റോഷി അഗസ്റ്റ്യൻ, അനൂപ് ജേക്കബ്, മുൻ എം.എൽ.എ അഡ്വ. ഇ.എം ആഗസ്തി, എ.കെ. മണി, പി.പി. സുലൈമാൻ റാവുത്തർ, ജോസഫ് വാഴക്കൻ, ഷിബു ബേബി ജോൺ, ജോണി നെല്ലൂർ, തുടങ്ങിയവർ പങ്കെടുക്കും.