ഇടുക്കി: ഡീൻ കുര്യാക്കോസിന്റെ ഇടുക്കി പാർലമെന്റ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രവർത്തന കൺവൻഷനുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകനും കൺവീനർ അഡ്വ. അലക്സ് കോഴിമലയും അറിയിച്ചു. 24ന് രാവിലെ 11ന് മൂന്നാർ, ഉച്ചകഴിഞ്ഞ് രണ്ടിന് ഉടുമ്പൻചോല എൻ.എസ്.എസ് ആഡിറ്റോറിയം,​ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോതമംഗലം കല ഓഡിറ്റോറിയം, നാലിന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയം, 26ന് വൈകിട്ട് അഞ്ചിന് തൊടുപുഴ മുനിസിപ്പൽ പഴയ ബസ് സ്റ്റാൻഡ് മൈതാനി, 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുമളി പോളി ഡേ ഹോം ആഡിറ്റോറിയം എന്നിവിടങ്ങളിലും കൺവെൻഷനുകൾ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ, ജോസ്. കെ മാണി എം.പി, എം.എൽ.എമാരായ വി.ഡി. സതീശൻ, റോഷി അഗസ്റ്റ്യൻ, അനൂപ് ജേക്കബ്,​ മുൻ എം.എൽ.എമാരായ ഇ.എം. ആഗസ്തി, എ.കെ. മണി, പി.പി. സുലൈമാൻ റാവുത്തർ, ജോസഫ് വാഴക്കൻ, ഷിബു ബേബി ജോൺ, ജോണി നെല്ലൂർ തുടങ്ങിയവർ പ്രസംഗിക്കും.