മൂവാറ്റുപുഴ: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയ്സ് ജോർജ് ഇന്നലെ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും ഒമ്പതു പഞ്ചായത്തുകളിലും അതിവേഗം പര്യടനം പൂർത്തിയാക്കി. രാവിലെ 7.30 ന് ആയവനയിൽ നിന്നായിരുന്നു തുടക്കം. പ്രദേശത്തെ കർഷകരെയും വ്യാപാരികളെയും ഓട്ടോടാക്സി തൊഴിലാളികളെയും കണ്ട് മന്നോട്ടു നീങ്ങിയ സ്ഥാനാർത്ഥിയും സംഘവും പിന്നീട് എത്തിയത് കല്ലൂർക്കാട് പഞ്ചായത്തിലാണ്. തുടർന്ന് ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം, പായിപ്ര പഞ്ചായത്തുകളിൽ വോട്ടർമാരെ നേരിൽ കണ്ട് മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ സന്ദർശനം പൂർത്തിയാക്കി. തൊഴിലാളി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനം.

ഇന്ന് ഇടുക്കിയിൽ
ജോയ്സ് ഇന്ന് ഇടുക്കിയിൽ പര്യടനം നടത്തും. രാവിലെ 7.30ന് കുടയത്തൂർ പഞ്ചായത്തിലെ ചക്കിക്കാവിൽ നിന്ന് ആരംഭിക്കും. തുടർന്ന് അറക്കുളം, വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തും.