മുട്ടം: മ്രാല ജംഗ്ഷനിൽ റോഡിൽ പരന്ന ഓയിൽ അഗ്നി രക്ഷാ സേനയെത്തി കഴുകി കളഞ്ഞു. ഇന്നലെ വൈകിട്ട് ആറിനാണ് റോഡിൽ ഓയിൽ പരന്നത്. പിക്കപ്പ് ജീപ്പിൽ ഘടിപ്പിച്ച് കൊണ്ടുവന്ന മിക്ച്ചർ മിഷ്യൻ ജീപ്പുമായുള്ള ബന്ധം വിട്ട് റോഡിൽ മറിഞ്ഞാണ് റോഡിൽ ഓയിൽ പരന്നത്. തൊടുപുഴയിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേനാഗംങ്ങൾ റോഡ് കഴുകി അപകട സാധ്യത ഒഴിവാക്കി. അസി. സ്റ്റേഷൻ മാസ്റ്റർ കരുണാകരപിള്ള നേതൃത്വം നൽകി.