തൊടുപുഴ: എൽ.ഡി.എഫിന്റെ 250 മേഖലാ കൺവൻഷനുകളും വെള്ളിയാഴ്ചയോടെ പൂർത്തിയായി. ശനി, ഞായർ, തിങ്കൾ ദിവസങ്ങൾകൊണ്ട് മണ്ഡലത്തിലെ 1305 ബൂത്തു കൺവൻഷനുകളും പൂർത്തിയാക്കാനാണ് തീരുമാനം. കെ.കെ. ശിവരാമൻ പ്രസിഡന്റും ഗോപി കോട്ടമുറിക്കൽ ജനറൽ സെക്രട്ടറിയും കെ.കെ. ജയചന്ദ്രൻ ഖജാൻജിയുമായുള്ള കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്ഥാനാർത്ഥിയുടെ പൊതുപര്യടനം, കുടുംബസംഗമങ്ങൾ, ഭവന സന്ദർശനങ്ങൾ, പൊതുയോഗങ്ങൾ എന്നിവ വരും ദിവസങ്ങളിൽ നടക്കും.