മൂലമറ്റം: മൂലമറ്റത്തെ സ്വകാര്യ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഒമ്പത് വിദ്യാർത്ഥികൾ ചികിത്സ തേടി. മൂലമറ്റത്തെ സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എട്ട് കുട്ടികൾ അറക്കുളത്തെ ഗവ. ആശുപത്രിയിലും ഒരാൾ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കുട്ടികളുടെ പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ സിജോ മാത്യുവും സംഘവും ഹോസ്റ്റലിൽ എത്തി പരിശോധന നടത്തിയ ശേഷം രേഖാമൂലം ഹോസ്റ്റൽ അധികൃതർക്ക് നിർദ്ദേശങ്ങൾ നൽകി.