പീരുമേട്: നാല് തോട്ടം തൊഴിലാളികൾക്ക് തെരുവ് നായയുടെ കടിയേറ്റു. പാമ്പനാർ ഗ്ലെൻമേരി തോട്ടത്തിലെ രഞ്ജിത്ത് (26), ക്രിസ്തുദാസ്(32), ഗോപാൽ(40), സുമതി(43) എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ ലയത്തിനു മുന്നിൽ നിൽക്കുമ്പോഴാണ് നായയുടെ കടിയേറ്റത്.