p-j-joseph

രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. രാഹുൽ മത്സരിച്ചാൽ യു.ഡി.എഫിനു മാത്രമല്ല കേരളത്തിനു തന്നെ ഉണർവുണ്ടാകും. ദേശീയതലത്തിൽ ബി.ജെ.പി ബദലിന് നേതൃത്വം നൽകുന്ന രാഹുലിന്റെ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് എൽ.ഡി.എഫിന്റെ പ്രതികരണം അറിയാൻ താത്പര്യമുണ്ട്. ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി കേരളത്തിൽ മത്സരിക്കുന്നു എന്നതുതന്നെ അഭിമാനിക്കാവുന്ന കാര്യമാണ്. അതിർത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകത്തിലും കൂടി ഇതിന്റെ പ്രതിഫലനമുണ്ടാകും.