ഇടുക്കി: 2018-19 വർഷത്തെ നികുതികളും ഫീസുകളും സ്വീകരിക്കുന്നതിനായി അടിമാലി പഞ്ചായത്ത് ഓഫീസ് 24ന് രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

റാൻഡമൈസേഷൻ 25ന്

ഇടുക്കി : ലോക്സഭാ തെരഞ്ഞെടുപ്പിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയോജകമണ്ഡലങ്ങളിലേക്ക് അനുവദിക്കേണ്ട ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവയുടെ ഒന്നാം റാൻഡമൈസേഷൻ 25ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ ജില്ലാ ഇലക്ഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ നടത്തും. അംഗീകൃത ദേശീയ /സംസ്ഥാന രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ജനകീയ സമിതി യോഗം 26ന്

ഇടുക്കി: ജില്ലാതല ജനകീയ സമിതി 26ന് ഉച്ചയ്ക്ക് 12ന് ജില്ലാകളക്ടറടെ അദ്ധ്യക്ഷതയിൽ ചേരും.


കെട്ടിട നിർമ്മാണ പരിശീലനം

ഇടുക്കി: ജില്ലാ നിർമ്മിതി കേന്ദ്രം മുട്ടം ഓഫീസിൽ ഏപ്രിൽ മാസം രണ്ടാംവാരത്തിൽ വിവിധയിനം ചിലവ് കുറഞ്ഞ കെട്ടിട നിർമ്മാണ സാങ്കേതിക വിദ്യയിൽ പരിശീലനം നടക്കുന്നു. താത്പര്യമുള്ളവർ ജില്ലാ നിർമ്മിതി കേന്ദ്രം ഹെഡ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862 232252, 232546.