kk
കാട്ടാനക്കൂട്ടം തകർത്ത പി.എൻ.വിജയന്റെയും ലതഗണനായകത്തിന്റെയും കരിമ്പ് കൃഷി കൃഷി ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.

മറയൂർ: കാട്ടാനകൂട്ടം കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട് വെട്ടുക്കാട്ടിൽ അഞ്ച് ഏക്കർ കരിമ്പ് കൃഷിയാണ് പൂർണ്ണമായും തകർത്തത്. പൂത്തൂർ സ്വദേശി പുതുപറമ്പിൽ പി.എൻ.വിജയന്റെയും കാന്തല്ലൂർ ഗ്രാമ സ്വദേശിനി ലതഗണനായകത്തിന്റെയും കരിമ്പ് കൃഷിയാണ് നശിപ്പിച്ചത്. ശീതകാല പച്ചക്കറി കൃഷി കാട്ടാനക്കൂട്ടത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. രാത്രി കാവൽ കിടക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. വെട്ടുകാടിൽ പിരശൂടി, മുത്തു എന്നിവരുടെ വീടുകളുടെ മേൽക്കൂര തകർത്തു. പിരശൂടിയുടെ ഭാര്യയ്ക്കും മകനും നാലു മണിക്കൂർ നേരം പുറത്തിറങ്ങാൻ കഴിയാതെ വീടിന് പുറത്ത് ആനകൾ നിന്നു. വീടിന്റെ വാതിൽ തകർത്ത് അകത്തുണ്ടായിരുന്ന കാലിത്തീറ്റയും എടുത്തു തിന്നു. പഞ്ചായത്തംഗം മല്ലിക ശിവകുമാറിന്റെ വീട്ടിലേക്കുള്ള വൈദ്യുതി പോസ്റ്റും കാട്ടാനക്കൂട്ടം തകർത്തു.