ചെറുതോണി: കഞ്ഞിക്കുഴി, വാഴത്തോപ്പ്, വണ്ണപ്പുറം പഞ്ചായത്തുകളിലെ തെങ്ങുകൾക്ക് അജ്ഞാതരോഗം പടർന്നു പിടിച്ചിട്ടും കൃഷി വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. അപൂർവ കീടങ്ങൾ തെങ്ങിന്റെ ഓലയിലെ നീര് ഊറ്റി കുടിച്ച് ഈർക്കിലി മാത്രമായി. ഓല കരിഞ്ഞ് തെങ്ങ് പൂർണമായും നശിക്കുകയാണ്. കത്തിക്കുഴി പഞ്ചായത്തിലെ തെങ്ങുകളിൽ പൂർണമായും നാശത്തിന്റെ വക്കിലാണ്. ഈ കീടങ്ങൾക്ക് എന്ത് കിടനാശിനി തളിക്കുമെന്ന്‌ പോലും അറിയാതെ കർഷകർ ആശങ്കയിലാണ്. ഉയരം കൂടിയ തെങ്ങുകളിൽ മരുന്ന് തളിക്കുക പ്രയോഗികമല്ല. അടിയന്തരമായി കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.