കട്ടപ്പന: ആലടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 12​-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ എട്ട് മുതൽ 14 വരെ നടക്കും. കുമാരൻ തന്ത്രികളും ഷാജൻ ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഏപ്രിൽ എട്ടിന് രാവിലെ പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ ഗണപതി ഹവനം,​ എട്ടിന് മുളപൂജ,​ 8.30 ന് കലശപൂജ,​ കലശാഭിഷേകം,​ 10.40 നും 11.20 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തൃക്കൊടിയേറ്റ്,​ തുടർന്ന് അനുഗ്രഹ പ്രഭാഷണം,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്,​ വൈകിട്ട് 5.30 ന് വിശേഷാൽ പ്രാർത്ഥന,​ 6.30 ന് ദീപാരാധന,​ ഏഴിന് എസ്.എൻ.എൽ.പി.എസ് പച്ചടിയിലെ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് നയിക്കുന്ന പ്രഭാഷണം,​ തുടർന്ന് പ്രസാദഊട്ട്.​ ഒമ്പതിന് രാവിലെ പതിവ് പൂജകൾ,​ നവകലശപൂജ,​ വൈകിട്ട് 5.30ന് വിശേഷാൽ പ്രാർത്ഥന,​ 6.30 ന് വിശേഷാൽ ദീപാരാധന,​ ഏഴിന് കോട്ടയം യൂണിയൻ വനിതാ സംഘം കേന്ദ്രസമിതി അംഗം ഷൈലജ ടീച്ചർ പ്രഭാഷണം, രാത്രി​ ഒമ്പതിന് പ്രസാദ ഊട്ട്.​ 10 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് നാലിന് സർവൈശ്വര്യ പൂജ,​ ഏഴിന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസി‌ഡന്റ് വി.എം. ശശി നയിക്കുന്ന പ്രഭാഷണം,​ തുടർന്ന് പ്രസാദ ഊട്ട്,​ 11ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 5.30 ന് വിശേഷാൽ പ്രാർത്ഥന,​ ഏഴിന് വിശാഖ് പി.എസ്. നയിക്കുന്ന പ്രഭാഷണം,​ തുടർന്ന് പ്രസാദ ഊട്ട്,​ അത്താഴപൂജ,​ 12 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് ഏഴിന് ഡോ. അനിൽ പ്രദീപ് നയിക്കുന്ന പ്രഭാഷണം,​ പ്രസാദ ഊട്ട്,​ 13 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് നാലിന് ബാലഗോകുലം കുട്ടികളുടെ വിവിധ കലാപരിപാടികൾ,​ വൈകിട്ട് ഏഴിന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉത്സവ സന്ദേശം നൽകും.​ എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ എ.എസ്. സതീഷ് സംസാരിക്കും. സമാപന ദിനമായ 14ന് രാവിലെ പതിവ് പൂജകൾ,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്,​ വൈകിട്ട് നാലിന് ഘോഷയാത്ര,​ 6.30 ന് ദീപാരാധന,​ ഏഴിന് പറവൂർ ശരത് നയിക്കുന്ന പ്രഭാഷണം,​ ഒമ്പതിന് പ്രസാദ ഊട്ട്,​ കൊടിയിറക്കൽ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.